ഒരു ആത്മഗതം

കോരിചൊരിയുന്ന മഴയെ അവർ ശപിച്ചു....
വേനൽമഴയെ അവർ കാത്തിരുന്നു വരവേറ്റി....
കാലം നോക്കി പൂക്കുന്ന നിശാഗന്ധിയെ അവർ സ്തുതിച്ചു......
എന്നും പൂക്കുന്ന ചെംബരത്തിയെ അവർ അവഗണിച്ചു......
കിട്ടാത്തതെന്തിനും വിലയേറും.....
ധാരാളമായതെന്തിനും വിലയിടിയും
അതത്രേ പ്രകൃതിനിയമം......

Comments