Posts

Showing posts from April, 2017
എനിക്കു നിന്നോടു പ്രണയമായിരുന്നു,അല്ല ഇപ്പോഴും പ്രണയമാണ്...അഗാധമായ ,ഒരുപക്ഷേ ആർക്കും ഭ്രാന്ത് എന്നു തോന്നിപോകുന്ന തരം പ്രണയം...നീ അടുത്ത് വരാത്ത ദിവസങ്ങളിൽ എനിക്ക് എന്തെന്നില്ലാത്ത അസ്വസ്ഥതയാണ്.എപ്പോഴും നീ അടുത്തുണ്ടെങ്കിൽ എന്നു തോന്നിപ്പോകും..പണ്ടൊക്കെ നിനക്കു എന്നെയും ഇഷ്ടമായിരുന്നു....ഞാൻ കുളികഴിഞ്ഞ് വന്നു കിടക്കയിൽ ഇരിക്കുമ്പോൾ എന്റെ ഈറൻ മുടിയിഴകളെ തലോടി എന്റെ കണ്ണുകളിൽ നീ മെല്ലെ ചുംബിക്കുമായിരുന്നു....അപ്പോൾ നിന്റെ കരവലയത്തിലേക്ക് എല്ലാം മറന്ന് ഞാൻ വഴുതി വീഴുമായിരുന്നു..പക്ഷേ ഇപ്പോ......ഇപ്പോൾ നിനക്കെന്നെ വേണ്ടാതായിരിക്കുന്നു..നീ ഇപ്പോൾ എന്നെ സ്നേഹിക്കുന്നില്ലേ...അതിന്റെ കാരണം എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാവുന്നില്ല...ഒരുപക്ഷേ പ്രായം കാരണം ചുളിവുകൾ വീണ എന്റെ മിഴികളിൽ ചുംബിക്കാൻ നിനക്കിന്നു മടിയായിരിക്കും..പക്ഷെ നിന്നെ കൈവിട്ടു കളയാൻ ഞാൻ ഒരിക്കലും തയ്യാറല്ല...എനിക്ക് നിന്റെ സാമീപ്യം കൂടിയേ തീരൂ.ഇല്ലെങ്കിൽ സർവ്വ ശക്തിയും ക്ഷയിച്ചു ഞാൻ തളർന്നു വീണുപോകും..എന്റെ പരാതികളും വിഷമങ്ങളും കേൾക്കാൻ ഇന്ന് ആരും തന്നെ ഇല്ല...ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണ് പോലും...ഇനിയും എന്നെ വിഷമിപ്പിക്ക...

ഒരു ആത്മഗതം

കോരിചൊരിയുന്ന മഴയെ അവർ ശപിച്ചു.... വേനൽമഴയെ അവർ കാത്തിരുന്നു വരവേറ്റി.... കാലം നോക്കി പൂക്കുന്ന നിശാഗന്ധിയെ അവർ സ്തുതിച്ചു...... എന്നും പൂക്കുന്ന ചെംബരത്തിയെ അവർ അവഗണിച്ചു...... കിട്ടാത്തതെന്തിനും വിലയേറും..... ധാരാളമായതെന്തിനും വിലയിടിയും അതത്രേ പ്രകൃതിനിയമം......